നെടുമങ്ങാട്: വീട് ചോര്‍ന്നൊലിക്കുമെന്ന പേടി വേണ്ട, വിനോദിനും അമ്മ റീനയ്ക്കും ഇനി സുഖമായി അന്തിയുറങ്ങാം. അരുവിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബി വിനോദിനും കുടുംബത്തിനും സ്നേഹവീടൊരുക്കി അബുദാബി വൈഎംസിഎ.
ചെറിയകൊണ്ണി മൈലം കടമ്പ്രറക്കുഴിയില് 3 സെന്റ് വസ്തുവില്‍ ടാര്‍പോളിന്‍ കെട്ടിയുള്ള കുടിലിലായിരുന്നു വിനോദിന്റെയും അമ്മയുടെയും ജീവിതം. ഇവരുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട അബുദാബി വൈഎംസിഎ സഹായവുമായി എത്തുകയായിരുന്നു.
തുടര്‍ന്ന് സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നിര്‍മിച്ച് നല്കി. കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ ദാനം ജി സ്റ്റീഫന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ അബുദാബി വൈഎംസിഎ പ്രസിഡന്റ് സാം ഗീവര്‍ഗീസ് ഡാനിയേല്‍ അധ്യക്ഷനായി.
അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ദേശീയ പ്രസിഡന്റ് റിട്ട. ചീഫ് ജസ്റ്റിസ് ജെ.ബി കോശി ഭവന പൂര്‍ത്തീകരണ വിളംബരം നടത്തി. മൈലം സിഎസ്ഐ വികാരി റവ.സത്യരാജ്, ഇവാഞ്ചലിസ്റ്റ് ദേവരാജന്‍ എന്നിവര്‍ ഭവനം ആശീര്‍വദിച്ചു.
സാന്ത്വനം പദ്ധതിയിലൂടെ വീട് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച അധ്യാപിക എസ്ജെ ഷൈല, വീട് 75 ദിവസം കൊണ്ട് നിര്‍മിച്ച നല്കിയ എസ്ജെയു ഹോംസ് സാരഥികളായ ജസ്റ്റിന് രാജ്, ഷിബു, ഇവാഞ്ചലിസ്റ്റ് ദേവരാജന്‍ എന്നിവരെ വൈഎംസിഎ ആദരിച്ചു.
വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജനല്‍ ചെയര്മാന് ജോസ് ജി.ഉമ്മന്‍, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വൈസ് പ്രസിഡന്റ് മറിയക്കുട്ടി, വൈഎംസിഎ തിരുവനന്തപുരം പ്രസിഡന്റ് ഷെവലിയര്‍ ഡോ.കോശി. എം.ജോര്‍ജ്, പ്രവീണ്‍ ഈപ്പന്, ഗീവര്‍ഗീസ് ഫിലിപ്, അരുവിക്കര സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.മോളി, അധ്യാപിക സുശീല, സജീവ്, മണികണ്ഠന്, വെള്ളൂര്‍ക്കോണം ഗവ. എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ജെ. ഷൈല, സോണി കുര്യന്, റോയ്മോന് ജോയ് എന്നിവരും മൈലം, കടമ്പ്രക്കുഴി നിവാസികളും അബുദാബി വൈഎംസിഎ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.