കോഴിക്കോട്: കൊയിലാണ്ടിയില്‍ ജീവനൊടുക്കിയ യുവതിയുടെ ബാങ്ക് ഇടപാട് അറിഞ്ഞ് ഞെട്ടി ബന്ധുക്കളും നാട്ടുകാരും. ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാടാണ് മലയില്‍ ബിജിഷ നടത്തിയത്. ഡിസംബര്‍ 12-ന് ആണ് ബിജിഷയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടും ബിജിഷ ജീവനൊടുക്കിയത് എല്ലാവരെയും നടുക്കിയിരുന്നു. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
also read: നാട്ടില്‍ കുടിവെള്ള ക്ഷാമം; ടാങ്കുകള്‍ വാങ്ങാന്‍ ചിത്രം വരച്ച് വില്‍പ്പന നടത്തി ജനപ്രതിനിധി
യു.പി.ഐ ആപ്പുകള്‍ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്. ഇതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് വീട്ടുകാര്‍. ഇത്രയും രൂപയുടെ ഇടപാട് നടത്തിയത് എന്തിനാന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല എന്നതാണ് പോലീസ് പറയുന്നത്.
ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവന് സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവള് ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്രെയും പണം എന്തിന് ചെലവഴിച്ചതെന്നും അര്‍ക്കുമറിയില്ല. ബിജിഷയ്ക്ക് സംഭവിച്ച കാര്യത്തില്‍ ദുരൂഹമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ്.