കോട്ടയം: വാവ സുരേഷിന് സിപിഐഎം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചു. കരിമൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആരോഗ്യവാനായി മടങ്ങിയതിന് പിന്നാലെയാണ് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നിര്‍മ്മിച്ച് നല്‍കുക. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് വാവ സുരേഷിന് മികച്ച ചികിത്സയാണ് നല്‍കിയത്. ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടലാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
also read: ഒഴിഞ്ഞ കൊവിഡ് വാക്സിന് കുപ്പികളില്‍ വെളളം നിറച്ച് വില്‍പ്പന, അഞ്ചംഗ സംഘം പിടിയില്‍
തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ലഭിച്ചതെന്ന് ആശുപത്രി വിട്ടതിന് ശേഷം വാവ സുരേഷും പറഞ്ഞു. മന്ത്രി വി എന്‍ വാസവന് ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്നും സുരേഷ് പറഞ്ഞു. ഇനി വേണ്ട കരുതലുകളോടും മുന്നൊരുക്കങ്ങളോടും കൂടിയായിരിക്കും പാമ്പുപിടിത്തമെന്നും അദ്ദേഹം മന്ത്രി വി എന്‍ വാസവന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു.