ലഖ്നൗ: വ്യാജ വാക്സിന് നിര്‍മ്മിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. രാകേഷ് തവാനി, സന്ദീപ് ശര്‍മ്മ, അരുണേഷ് വിശ്കര്മ്മ, ബാല്ലിയ സ്വദേശി ഷംഷേര്‍, എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രാജ്യമൊട്ടാകെ വ്യാജ വാക്സിനുകള്‍ വിതരണം ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു.
നാലു കോടിയോളം വരുന്ന കൊവിഡ് പരിശോധനാ കിറ്റുമായാണ് പ്രതികള്‍ പിടിയിലായത്.ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനും ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
also read: ‘ജാമ്യം മാത്രമേ അനുവദിച്ചിട്ടുള്ളു, കേസ് അവസാനിച്ചിട്ടില്ല’; ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍
വാരണാസിയിലെ രോഹിത് നഗറില്‍ വീടെടുത്താണ് പ്രതികള്‍ വ്യാജ മരുന്ന് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് കൊവിഷീല്‍ഡിന്റെ വ്യാജ പതിപ്പ്, സൈകോവ് ഡി വാക്സിന്, റെംഡെസിവര്‍ ഇന്ജെക്ഷന്, കൊവിഡ് പരിശോധനാ കിറ്റ് എന്നിവയാണ് പടിച്ചെടുത്തത്.
ഒഴിഞ്ഞ കൊവിഡ് വാക്സിന് കുപ്പികളില്‍ വെളളം നിറച്ചായിരുന്നു വില്പന. ഗര്‍ഭം നോക്കുന്ന സ്ട്രിപ്പ് ഉപയോഗിച്ചാണ് വ്യാജ പരിശോധന കിറ്റ് നിര്‍മ്മിച്ചത്. പരിശോധനാ സ്ട്രിപ്പിന്റെ പാക്കിങും റാപ്പറും മാറ്റുക മാത്രമാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി.