തിരുവനന്തപുരം: കുപ്പി കൊണ്ട് തലക്കടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മെന്റല്‍ ദീപു എന്ന ദീപുവിനാണ് പരിക്കേറ്റത്.
അര്‍ദ്ധരാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോത്തന്‍കോട് പോലീസ് അന്വഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പുതുക്കി. 557 പേരെ കൂടിയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പട്ടിക പുതുക്കിയത്.
ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവും. പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.