തിരുവനന്തപുരം: വെറും രണ്ട് മിനിറ്റുകൊണ്ട് മുര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥ. കാട്ടാക്കട, വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെയാണ് വനം വകുപ്പ് ശാസ്ത്രീയമായി കൂട്ടിലാക്കിയത്.
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാരാണ് മൂര്‍ഖനെ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച്ഓഫീസില്‍ അറിയിച്ചു.
also read: കേരളത്തില്‍ ഇന്ന് 52,199 പേര്‍ക്ക് കോവിഡ്, 41,715 പേര്‍ക്ക് രോഗമുക്തി
പിന്നാലെ വനം വകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് സംഘത്തില്‍ പെട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഷ്ണി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
വനം വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്ന ശാസ്ത്രീയമായ രീതിയില്‍ സര്‍പ്പയില്‍ വിവരം അറിയിച്ചാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനത്തിനുള്ളിലേക്ക് തുറന്ന് വിടും. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.