ആലപ്പുഴ: വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. പട്ടണക്കാട് സ്വദേശി മേരി ആന്റണി ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. മേരിയും മകനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്.
മകന്റെയും പേരക്കുട്ടിയുടെയും മുന്നില്‍വെച്ചാണ് മേരി മരിച്ചത്. ദേശീയപാതയില്‍ ഒറ്റപ്പുന്നയില്‍ വെച്ചാണ് അപകടമുണ്ടായത് മകന് റോബര്‍ട്ടിനോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
also read: ഫെബ്രുവരി ആറിന് അവശ്യ സര്‍വ്വീസുകള്‍ മാത്രം, കോവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടെന്ന് മുഖ്യമന്ത്രി
പേരക്കുട്ടി ആറ് വയസുള്ള റയാനും ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. ഇടിയുടെ ശക്തിയില്‍ ലോറിക്കടിയിലേക്ക് വീണ മേരി തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ മകന് റോബര്‍ട്ടും റയാനും ആശുപത്രിയില്‍ ചികിത്സയിലാണ്.