തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന് ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണവുമായി ബന്ധപ്പെട്ട് ആണ് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂവാര്‍ സ്വദേശി വിഷ്ണുവിനെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
also read: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം
ഗോപികയുടെ മൃതദേഹം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംസ്ക്കാരം വീട്ടുവളപ്പില്‍ നടക്കും. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആണ് സുഹൃത്ത് വിഷ്ണുവിന്റെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.