ആലപ്പുഴ: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. ബൈക്കോടിച്ചിരുന്നയാളാണ് മരിച്ചത്. പിറകിലിരുന്നയാള്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട് അരിയണ്ണൂര്‍ശ്ശേരി ഗ്രാമം കോളനിയില്‍ അമൃതം വീട്ടില്‍ ആരോമല്‍ ആണ് മരിച്ചത്.
ആരോമലിന് ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂര്‍ശ്ശേരി ഗ്രാമം കോളനിയില്‍ പുത്തന്‍ തറയില്‍ വിഷ്ണു വിജയനാണ്ഗുരുതരമായി പരിക്കേറ്റത്. വിഷ്ണു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
also read: പാഞ്ഞുവന്ന വാനിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; ശക്തികുളങ്ങരയിൽ ഒരു മരണം
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡില്‍ നെടുവരംകോട് എസ്.എന്‍. കോളേജ് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ സൂചന ബോര്‍ഡില്‍ തട്ടിയ ശേഷം മതിലിലിടിക്കുകയായിരുന്നു.