പെറ്റമ്മയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 50കാരനായ മകന് അറസ്റ്റില്‍. പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ ഫ്രാന്‍സിസ് (50)ആണ് അറസ്റ്റിലായത്. 73 വയസ്സുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്നു പറഞ്ഞ് ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ക്രൂരമായാണ് ഇയാള്‍ അമ്മയെ മര്‍ദിച്ചത്. അമ്മയുടെ മുടിയില്‍ പിടിച്ചു തലയില്‍ ഇടിക്കുകയും ഭിത്തിയില്‍ പലപ്രാവശ്യം തല ഇടിപ്പിക്കുകയും ചെയ്തു. ശരീരത്തിലും മര്‍ദനമേറ്റു. വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകര്‍ത്തു. 17 ന് രാത്രി 8 മണിയോടെയാണു സംഭവം.
തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ കോട്ടയത്തു നിന്നാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ എം.പി.സുധീര്‍, എം.എസ്.മുരളി, എഎസ്ഐ പി.എ.ഷാഹിര്‍, സിപിഒ പി.എ.അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.