പാലക്കാട്: അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ പരിസരത്തൊന്നും കണ്ടെത്താനായില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍.
പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവന് എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്.
also read: കേരളത്തില്‍ ഇന്ന് 6238 പേര്‍ക്ക് കോവിഡ്, 30 മരണം
ഈ വീട്ടിനുള്ളിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. രണ്ട് പുലിക്കുഞ്ഞുങ്ങളെയും പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി.
പുലി പെറ്റു തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന് എന്ന നാട്ടുകാരന് പറഞ്ഞു. അതിനാല്‍ പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തിവരികയാണ്.