കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടന് ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധാനയകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ദിലീപിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളില്‍ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണം’ എന്നതടക്കമുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തുക തുടങ്ങിയ കാര്യങ്ങള്‍ എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ക്രൈംബ്രാഞ്ച് എസ് പി എസ് സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഘട്ടത്തില്‍ കേസ് അന്വേഷിക്കുക.