കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായാകന് ബാലചന്ദ്രകുമാറിനെ അറിയാമെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി പറഞ്ഞതായി അമ്മ ശോഭന വ്യക്തമാക്കി.
കേസിലെ വെളിപ്പെടുത്തലുകളും തുടര്‍ നടപടികളും പുരോഗമിക്കെ പള്‍സര്‍ സുനിയെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചതെന്നും അമ്മ ശോഭന പ്രതികരിച്ചു. അതേസമയം, സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സത്യമാണെന്നും, ഇനിയും കൂടുതല്‍ പേര് വെളിപ്പെടുത്തലുകളുമായി രംഗത്തെമെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ പറഞ്ഞു.
ഭയം മൂലമാണ് സത്യങ്ങള്‍ അറിയാവുന്നവര്‍ അത് തുറന്നു പറയാത്തത്. ഇനിയും കൂടുതല്‍ പേര് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുമെന്നും പള്‍സര്‍ സുനി പ്രതികരിച്ചതായും അമ്മ പറയുന്നു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് അമ്മ സുനിയെ കണ്ടത്.
ജയില്‍ കാണാന്‍ എത്തിയപ്പോള്‍ സുനി നല്കിയ ബുക്കിലെ കുറിപ്പും അമ്മ മാധ്യമങ്ങളുമായി പങ്കുവച്ചു. അറവുകാരന് പോത്തിനോട് കാണിക്കുന്ന ദയവുപോലും കോടതിയില്‍ കറുത്ത കോട്ടിട്ട മാലാഖ തന്നോട് കാണിക്കുന്നില്ല എന്നാണ് കുറിപ്പിലെ വാചകം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പുറമെ ഇനി പുതിയ തുറന്നു പറച്ചിലുകള്‍ ഉണ്ടാകുമെന്ന സുനിയുടെ പരാമര്‍ശം വരും ദിവസങ്ങളില്‍ കേസില്‍ നിര്‍ണായകമായേക്കാം എന്നാണ് സൂചന.