കൊച്ചി: സെക്സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച് ജസ്റ്റിസ് ഹേമാ കമ്മീഷന് റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ടെന്ന് പാര്‍വതി തിരുവോത്ത് വ്യക്തമാക്കി.
മൊഴി കൊടുത്തവരുടെ പേര് റിപ്പോര്ട്ടിലുള്ളതുകൊണ്ടല്ല ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവരാത്തതിന്റെ കാരണം, ആര്‍ക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകള്‍ പുറത്തുവരരുത് എന്നുള്ളതിനാലാണെന്നും പാര്‍വതി സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
മൊഴി നല്‍കിയവരുടെ പേര് റിപ്പോര്‍ട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തന്‍ ന്യായമായിട്ടാണ് തോന്നുന്നത്. എനിക്ക് ജീവഭയമുണ്ടെന്നത് എനിക്കറിയാം. ആ വോയിസ് നോട്ടുകളൊക്കെ കാണുമ്പോള്‍ എനിക്കറിയാമെന്നും പാര്‍വതി പറഞ്ഞു.
also read: പ്രതിദിനരോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലധികം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
സെക്സ് റാക്കറ്റുമായും അതുമായി ബന്ധപ്പെട്ട് കിടക്കുന്നുമായി നിരവധി കാര്യങ്ങള്‍ ഹേമ കമ്മീഷനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്ഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു. സെക്സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനില്‍ നമ്മള് പറഞ്ഞിട്ടുണ്ട്.
സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയിലുണ്ട് എന്ന പറയുന്നത് സര്‍പ്രൈസിംഗ് ആയ കാര്യമല്ല. നടിമാര്‍ മാത്രമല്ല, ഇന്‍ഡസ്ട്രിയിലുള്ള ഞാനടക്കമുള്ള സ്ത്രീകള്‍ക്ക് ഇത്തരം കോപ്രമൈസ് ആവശ്യങ്ങളുമായി കോളുകള്‍ വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉള്‍പ്പെടെ കമ്മീഷനില്‍ വ്യക്തമായി പറയുന്നുണ്ട്.
”ഒരു കുറ്റകൃത്യം ചെയ്താല്‍ അവര്‍ എത്രയധികം ഇന്‍ഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിര്‍ത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്. ഭീഷണി ഫോണ്‍കോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല.’- പാര്‍വതി പ്രതികരിച്ചു.