പനമരം: പതിനഞ്ചുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന് ഷിജാസി(ചിക്കൂസ് -15)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് ഷിജാസിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
റഫ്നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.