കൊല്ലം: സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയ്ക്ക് മതിയായ ചികിത്സ ലഭിക്കാതെ വന്നതോടെ ജില്ലാ മൃഗാശുപത്രിയ്ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധവുമായി യുവാവ്. കൊല്ലത്താണ് സംഭവം. കായംകുളം സ്വദേശിയായ മിഥിലാജാണ് പ്രതിഷേധിച്ചത്.
തന്റെ വളര്ത്തുകുതിരയ്ക്ക് മതിയായ ചികിത്സ നല്‍കണമെന്നാണ് മിഥിലാജിന്റെ ആവശ്യം. താന്‍ മകളെ പോലെ സ്നേഹിക്കുന്ന കുതിരയുമായി കൊല്ലം ജില്ലാ മൃഗാശുപത്രിക്ക് മുന്നിലാണ് യുവാവിന്റെ പ്രതിഷേധം. ഇന്നലെ വൈകിട്ട് മുതല്‍ കുതരിയുമായി നില്‍ക്കുകയാണ് മിഥിലാജ്.
ആധുനിക ചികിത്സാ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും തീരെ അവശയായ കുതിരയ്ക്ക് ജില്ലാ മൃഗാശുപത്രിയിലെ അധികൃതര്‍ ചികില്‍സ നിഷേധിക്കുകയാണെന്നാണ് യുവാവിന്റെ പരാതി. ഏറെ പ്രിയപ്പെട്ട തന്റെ കുതിരയുമായി ഇന്നലെയാണ് കായംകുളത്തുകാരന് ആശുപത്രിയില്‍ എത്തിയത്.
പക്ഷേ ആശുപത്രിയിലെത്തി ഇത്ര നേരം കഴിഞ്ഞിട്ടും കുതിരയുടെ ജീവന് രക്ഷിക്കാന്‍ ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് മിഥിലാജിന്റെ പരാതി. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും ആശുപത്രിയിലുള്ള രണ്ടു സര്ജന്മാരും ഇതിന് തയാറാകുന്നില്ലെന്നും മിഥിലാജ് ആരോപിക്കുന്നു.
കുതിരയ്ക്ക് പ്രാഥമികമായ ചികില്‍സകള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ മറ്റ് ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. കുതിരയ്ക്ക് ചികില്‍സ കിട്ടും വരെ ആശുപത്രിയില്‍ തുടരാനുള്ള തീരുമാനത്തിലാണ് മിഥിലാജ്. സംബഴത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.