കോഴിക്കോട് : കാണാതായ യുവതിയുടെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ നന്മണ്ടയിലാണ് സംഭവം. പാറക്കുഴിയില്‍ രഗീഷിന്റെ ഭാര്യ ശിശിരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ശിശിരയെ കാണാതായത്. ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്ന് പോലീസില്‍ രഗീഷിന്റെ അച്ഛന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ശിശിരയുടെ മൊബൈല്‍ ഫോണും ചെരിപ്പും പരലാട് ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.
also read: ഏഴരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മലപ്പുറത്ത് പിടികൂടി
ഇതിനെ തുടര്‍ന്ന് നാട്ടുകാരും നരിക്കുനി ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പരലാട് ക്വാറിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു പോലീസും ഡോഗ് സ്ക്വാഡും എത്തി.