എടക്കര : മലപ്പുറം കാറ്റാടിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എടക്കര പോലീസ് പിടികൂടി. ചേലക്കടവ് വട്ടോളി ഫൈസൽ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടിൽ നിന്നാണ് 19 ചാക്കുകളിൽ നിന്ന് ായി സൂക്ഷിച്ചിരുന്ന 14250 പായ്ക്കറ്റ് ഉത്പന്നങ്ങൾ പിടികൂടിയത്.
നിലമ്പൂർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽപനയ്ക്ക് സൂക്ഷിച്ചവയാണ് ഇവ. കർണാടകയിൽനിന്ന് ചരക്ക് വാഹനങ്ങളുടെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ എത്തിക്കുന്നത്. കൃഷിക്ക് ആവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് അയൽവാസികളെ വിശ്വസിപ്പിച്ചിരുന്നത്.
പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സിഐ മഞ്ജിത് ലാൽ, എസ്ഐമാരായ അബൂബക്കർ, എം അസൈനാർ, പോലീസുകാരായ സുനിത, അഭിലാഷ് കൈപ്പിനി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, ആസിഫ് അലി, മുഹമ്മദ് ആഷിഖ് എന്നിവർചേർന്നാണ് തൊണ്ടി മുതൽ പിടിച്ചെടുത്തത്.