കോഴിക്കോട്: കോഴിക്കോട് യുവാവ് കടലില്‍ മുങ്ങി മരിച്ചു. തുമ്പിരുമ്പ് പറമ്പില്‍ ശോഭിനാഥിന്റെ മകന് സായൂജ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. മത്സ്യബന്ധനത്തിന് ഇറങ്ങിയതായിരുന്നു സായൂജ്. വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ബീച്ചില്‍ പാര്ക്കിന് സമീപമാണ് അപകടം.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു അപകടം. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്സും കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തി.
also read: രാവിലെ നടക്കാനിറങ്ങി, ഏറെ നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല, യുവാവിന്റെ മൃതദേഹം കായലില്‍
തുടര്‍ന്ന് വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്കരിക്കും. മാതാവ്: ഷൈമ. സഹോദരി: സജയ.