ആലപ്പുഴ; നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന് വി.പി. പ്രവീണി (30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വേമ്പനാട്ട് കായലിലായിരുന്നു മൃതദേഹം. ശനിയാഴ്ചയാണ് സംഭവം.
തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലിലാണ് പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പ്രവീണ്‍ നടക്കാനിറങ്ങിയിരുന്നു. പിന്നീട് വീട്ടിലെക്ക് തിരിച്ചെത്തിയില്ല. ഏറെ നേരം വൈകിയിട്ടുംപ്രവീണിനെ കാണാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
also read: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍
തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം വൈക്കം ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമല്ല.