തിരുവനന്തപുരം: നേമത്ത് വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍. നേമം സ്വദേശിയും മുന്‍ സൈനികനുമായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. ദിവ്യ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ബന്ധുക്കള്‍ പറയുന്നു.
പൊള്ളലേറ്റിട്ടും ദിവ്യയെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും വൈകിപ്പിച്ചതായും ആരോപണമുണ്ട് സംഭവം നടന്ന് ഏറെനേരം കഴിഞ്ഞാണ് ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഭര്‍ത്താവും വീട്ടുകാരും ചെയ്തത് ക്രൂരതയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
also read: ഗോ പൂജയ്ക്കിടെ ഉടമസ്ഥനെ വെട്ടിലാക്കി പശു, വിഴുങ്ങിയത് 80,000 രൂപ വിലയുള്ള സ്വര്‍ണമാല
നേരത്തെയും ബിജു ദിവ്യയെ നിരന്തരം മര്‍ദിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക പീഡനത്തിനിരയായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ബിജുവിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.