ബംഗളൂരു: ഗോ പൂജയ്ക്കിടെ ഉടമസ്ഥനെ വെട്ടിലാക്കി പശു. ഏകദേശം 80,000 രൂപ വിലയുള്ള സ്വര്‍ണമാല പശു പൂജയ്ക്കിടെ വിഴുങ്ങി. കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശസ്ത്രക്രിയയിലൂടെയാണ് പശുവിന്റെ വയറ്റില്‍ നിന്നും മാല പുറത്തെടുത്തത്.
പൂജയ്ക്കിടെ സ്വര്‍ണമാല പശുവിനെ അണിയിക്കുന്ന രീതിയുണ്ട്. ഇത്തരത്തില്‍ മാല അണിയിക്കുകയും ചെയ്തു. 20 ഗ്രാം തൂക്കമുള്ള മാലയായിരുന്നു അണിയിച്ചത്. പൂജ പൂര്‍ത്തിയാക്കിയ ശേഷം ഉടമസ്ഥന് മാല അഴിച്ച് സമീപത്തു തന്നെ വെക്കുകയും ചെയ്തു.
also read: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത് 20ലധികം പെണ്‍കുട്ടികളെ, 22കാരന് അറസ്റ്റില്‍
പിന്നീടുള്ള തിരക്കുകള്‍ക്കിടയില്‍ മാലയുടെ കാര്യം ഇയാള്‍ മറന്നു. എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് സ്വര്‍ണമാല വീട്ടുടമസ്ഥന് അന്വേഷിക്കുന്നത്. പൂജ നടന്ന സ്ഥലവും അലമാരകളും ഉള്‍പ്പെടെ വീട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും മാലയുടെ പൊടി പോലും കണ്ടെത്താനായില്ല.
പിന്നാലെയാണ് പശുവിലേക്കും സംശയം നീണ്ടത്. മാലയ്ക്കായി ദിവസവും പശുവിന്റെ ചാണകം വീട്ടുകാര്‍ പരിശോധിച്ചു. എന്നാല്‍ മാലയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗൃഹനാഥ പശു മാല വിഴുങ്ങിയെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ വീട്ടുകാര്‍ മൃ?ഗ ഡോക്ടറുടെ സഹായം തേടി.
മെറ്റല്‍ ഡിക്ടര്‍ ഉപയോ?ഗിച്ചുള്ള പരിശോധനയില്‍ മാല പശുവിന്റെ വയറ്റില്‍ കണ്ടെത്തി.ദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ മാലയ്ക്ക് രണ്ട് ഗ്രാം തൂക്കം കുറവായിരുന്നു. മാലയുടെ ഒരു ഭാഗം പശുവിന്റെ വയറില്‍ കുടുങ്ങി കിടക്കുകയാണെന്നും സംശയമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിച്ചു വരികയാണ്.