ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. വളര്‍ത്തു പക്ഷികളില്‍ H5 N1 വൈറസാണ് കണ്ടെത്തിയത്. താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ക്രിസ്മസ് വിപണികൂടി ലക്ഷ്യമിട്ട കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം തീരുമാനമായി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.