കോഴിക്കോട്: എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. നാദാപുരം കംട്രോള് റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് ആണ് മരിച്ചത്. നാല്പ്പത്തിനാല് വയസ്സായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.അച്ഛന് :പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ മകള്‍: ഹാഷിമ.