തൃശൂര്‍: ആഭരണങ്ങളെടുക്കാന്‍ പണം കിട്ടാതെ വന്നതോടെ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍(25) ആണ് മരിച്ചത്.
സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത് അടുത്ത ഞായറാഴ്ചയായിരുന്നു. വിവാഹത്തിനായി ആഭരണങ്ങള്‍ എടുക്കാനാണ് ജുവല്ലറിയില്‍ പോയത്. വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.
അതിനാല്‍ എവിടെ നിന്നും വായ്പ് ലഭിച്ചില്ല. ഒടുവില്‍ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വര്‍ണം എടുക്കാന്‍ അമ്മയേയും സഹോദരിയേയും കൂട്ടി പോയി. പണവുമായി ഉടന്‍ വരാം എന്ന് പറഞ്ഞാണ് വിപിന്‍ ജുവല്ലറിയില്‍ നിന്ന് പോയത്.
എന്നാല്‍ വായ്പ നല്കാന് കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സുപ്പര്‍ മാര്‍ക്കറ്റിലായിരുന്നു വിപിന്‍ ജോലി. എന്നാല്‍ കോവിഡ് കാലത്ത് അത് നഷ്ടമായി. സഹോദരിയുടെ വിവാഹം നിശ്ചയിച്ചിട്ട് കുറച്ചു നാളായിരുന്നു. എന്നാല#് സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് നീട്ടിവെച്ചു.