ആലപ്പുഴ: സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കേസില്‍ പ്രതിയായ ആര്എസ്എസുകാരന് അഭിയെന്ന വിഷ്ണുകുമാറിന്റെ ഫോണ്‍ സംഭാഷണം വിരല്‍ചൂണ്ടുന്നത് കൃത്യത്തിന് പിന്നിലുള്ള ഗൂഢാലോചനയിലേക്കും ആസൂത്രകരിലേക്കുമാണ്.
ഒരുജീവനെ ക്രൂരമായി കവര്‍ന്നെടുത്തിട്ടും സംഭവം വളരെ ലാഘവത്തോടെയാണ് പ്രതി സുഹൃത്തിനോട് വിവരിക്കുന്നത്. തനിക്ക് ഉന്നത നേതാവിന്റെ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് പ്രതി സംഭാഷണത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇത് പ്രതികള്‍ക്കുള്ള ഉന്നതബന്ധത്തിനുള്ള നിര്‍ണായക തെളിവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Also Read: ‘ജപ്തി ചെയ്യൂലട്ടോ ഞാന്‍ വേണ്ടത് ചെയ്യാം ട്ടാ’, ഉറപ്പു നല്കി യൂസഫലി, നിറകണ്ണുകളോടെ കൈകൂപ്പി ആമിന
ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്നും കൊലപാതകത്തിന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും സംഭാഷണം വ്യക്തമാക്കുന്നു. ഇന്നലെയാണ് കേസിലെ അഞ്ചാം പ്രതി അഭി ബിഡിജെഎസ് ബന്ധമുള്ള സുഹൃത്തിനോട് കൊലപാതകവിവരം പറയുന്നത് സംഭാഷണം പുറത്തുവന്നത്.
ഫോണ്‍ സംഭാഷണം ഇങ്ങനെ:
സുഹൃത്ത്: ഹലോ
വിഷ്ണു: ആ.. എവിടെയുണ്ട് അണ്ണാ
സുഹൃത്ത്: ഞാന്‍ വീട്ടില്‍ വന്നു
വിഷ്ണു: സീനായി കേട്ടോ അണ്ണാ.. ഒരു സീനുണ്ടേ
സുഹൃത്ത്: സീന്‍ ഞാന്‍ അറിഞ്ഞു
വിഷ്ണു: അത് നമ്മളാ ചെയ്തത്. ആരോടും പറയണ്ട കേട്ടോ
സുഹൃത്ത്: ആ.. ജിഷ്ണു ആണെന്നൊക്കെ ഞാന്‍ അറിഞ്ഞെടാ
വിഷ്ണു: ആ.. ഞാനുണ്ടായിരുന്നു. ആരോടും പറയണ്ട. ഞാന്‍ കയറുന്നില്ല. അവന്മാര് മൂന്നുനാല് പേര് വേറെ കയറാനുണ്ട്, പിള്ളേര്. ഞാന്‍ കേറെണ്ടന്നു പറഞ്ഞു. ചേട്ടന് ഇപ്പോ വിളിച്ചു പറഞ്ഞിരുന്നു എന്നെ കേറ്റണ്ടെന്ന്
സുഹൃത്ത്: എന്തിനായിരുന്നു കാണിച്ചത്
വിഷ്ണു: അവന്മാര് മൂന്നുപേര്‍ കേറും. ഇവന്മാരെ മാറ്റീട്ട് വേറെ മൂന്ന് പേര് കേറും. ഞങ്ങള്‍ അഞ്ചുപേരാ ചെയ്തത്. ഞാനാ അവന്റെ പെടലിക്ക് വെട്ടിയത. ജിഷ്ണു ഉള്‍പ്പടെ. അനന്തുവും പ്രമോദും ചിലപ്പോള്‍ കയറും.
സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?
വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ.
സുഹൃത്ത്: ജിഷ്ണുവും പ്രമോദും ഉണ്ടയിരുന്നോ
വിഷ്ണു: ഉണ്ടായിരുന്നു. ഞങ്ങള്‍ അഞ്ചുപേരാ ചെയ്തത്.
സുഹൃത്ത്: സീന്‍ ആയല്ലോ
വിഷ്ണു: ആ.. അവന് ചത്തുപോയി, സീന്‍ ആയി. ഞാന്‍ കയറുന്നില്ല. ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്. കേട്ടോ.