സ്വവര്‍ഗ ലൈംഗികതയെ തുറന്ന് അംഗീകരിക്കുന്ന ഒരു പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയാണ്, ശ്രീജിത്.
താന്‍ മകളുടെ തീരുമാനത്തില്‍ സന്തോഷിക്കുന്നുവെന്നും ഈ ലെസ്ബിയന്‍സിന് നിങ്ങളുടെ കരുതല്‍ ഉണ്ടാവണമെന്നും ശ്രീജിത് കുറിപ്പില്‍ പറയുന്നു. ശ്രീജിത് വാവയുടെ ഈ കുറിപ്പിനെ കൈയടിയോടെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വരവേറ്റത്.
പുരോഗമനവും പുതിയ കാലത്തിന്റെ മൂല്യങ്ങളുമെല്ലാം പ്രസംഗിച്ചു നടക്കുമെങ്കിലും പലരും പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ ഒന്നു പിന്നോട്ടു വലിയും. സ്വവര്‍ഗ ലൈംഗികതയ്ക്ക്, യാഥാസ്ഥിതിക ചിന്തയുടെ കല്ലേറ് ഏറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇതൊരു ജീവിതാവസ്ഥയാണെന്ന് ഇന്ന് ആധുനിക സമൂഹം തിരിച്ചറിയുന്നുണ്ട്.
ശ്രീജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ എട്ടാം തിയതി
എന്റെ മകള്‍ രേഷ്മ
അവള്‍ക്ക് ഇഷ്ട്ടപ്പെട്ട പെണ്‍ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു
(Sanjana)
പുരോഗമന വാദം പറയാന്‍ എളുപ്പമാണ്
ഞാന്‍ സന്തോഷവാനാണ്
ഈ ലെസ്ബിയന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാകണേ