കൊച്ചി: പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ പരിശോധന നടത്തി ആദായനികുതി വകുപ്പ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരോട് രേഖകളുമായി നേരിട്ട് ഹാജരാകാനും ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ആദായനികുതി വകുപ്പിന്റെ ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതിനാലാണ് ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരോട് രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പ് നിര്‍ദേശിച്ചത്.
അതേസമയം, താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. പല സിനിമാ താരങ്ങളും പ്രതിഫലം വിതരണാവകാശ കരാര്‍ ആയിട്ടാണ് കാണിക്കുന്നത്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
നേരത്തെ, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. ഒടിടി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദ്യം പരിശോധന നടത്തിയത്.