കൊച്ചി: ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്വിന് ആണ് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരി ജീവനൊടുക്കിയത്. മൊഫ്സിയയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫ്സിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
‘പപ്പാ, പാച്ച സോറി.. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന് ശരിയല്ല. അവനെ അത്രമാത്രം സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്,’ തുടങ്ങിയവയാണ് പല പേജുകളിലായി കുത്തിക്കുറിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. യുവതിയുടെ ആത്മഹത്യ ഉറ്റവരെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.