ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. അണക്കെട്ടിലെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴാത്തതില്‍ ആശങ്ക ഉയരുന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിനാല്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ പുറപ്പെട്ടു.
മന്ത്രിമാരായ റോഷി അഗസ്റ്റിനും പി.പ്രസാദുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. ജലനിരപ്പ് 138 അടിയാക്കണമെന്ന് വീണ്ടും ആവശ്യപ്പെടും. ഷട്ടറുകള്‍ ഉയര്‍ത്തി രണ്ട് ദിവസം പിന്നിടുമ്പോളും ജലനിരപ്പ് അനുവദനീയ പരിധിയായ 138 അടിയിലേക്ക് നിജപ്പെടുത്താന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ മന്ത്രിമാര്‍ അണക്കെട്ടിലെത്തുന്നത്.