ആലപ്പുഴ: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒലിച്ചുപോയ വീട്ടിലെ അലമാര മണിക്കൂറുകളോളമുള്ള യാത്രയ്ക്ക് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി. മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റെ വീട്ടിലെ അലമാരയാണ് 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയത്.
ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയില്‍ വല വീശാന്‍ ഇറങ്ങിയ മണ്ണൂത്ര ഷാജിയും കൂട്ടുകാരുമാണ് പുഴയിലൂടെ ഒഴുകിവന്ന തേക്കിന്റെ അലമാര കണ്ടത്. ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി പരിശോധിച്ചു. അപ്പോഴാണ് ഉള്ളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബാങ്ക് പാസ്ബുക്ക് കണ്ടത്.
വിലാസം നോക്കിയപ്പോള്‍ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റേതാണ് ഇതെന്നു മനസ്സിലായി. അങ്ങനെ അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, കണ്ണന് സ്ഥലത്തെത്ത്ി അലമാരയെ സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി. കണ്ണന്റെ സഹോദരന് സാബുവിനു 30 വര്‍ഷം മുന്‍പ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര.