കൊച്ചി: മദ്യപിച്ചെത്തി കഴുത്തില്‍ കത്തി വെച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഏറണാകുളം ജില്ലയിലെ മഞ്ഞപ്രയിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശി അമൃത റോയ് (30) ആണ് കാലടി പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ സംഭവം കണ്ട് മക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു.
തുടര്‍ന്ന് പൊലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.