കോഴിക്കോട്:സ്കൂട്ടര്‍ ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ചെട്ടികുളത്താണ് അപകടം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്പതികളുടെ മകള്‍ റിഫ്ന ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.
യുവതി സഞ്ചരിച്ച സ്കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അല്‍ഹിന്ദ് ട്രാവല്സില് പരിശീലനത്തിന് ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ് സുഹൈലിന്റെ എലത്തൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്.