ആലപ്പുഴ: കൊവിഡ്-19 രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന കൊവിഡ്-19 ബാധിത മരിച്ചു. ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവര്‍ക്കുള്‍പ്പെടെ എല്ലാവര്ക്കും പരിക്കുണ്ട്.
കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. അപകട കാരണം വ്യക്തമല്ല. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് അപകടം.
ഷീലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷീലയുടെ മകന് ഡോ. മഞ്ചുനാഥും ഭാര്യ ദേവികയും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. ഡ്രൈവര്‍ക്കുള്‍പ്പെടെ എല്ലാവര്ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.