ചാത്തനാട്: പറവൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ കേസില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജവഹര്‍, ജവഹറിന്റെ മാതാവ് സുബൈദ, ജവഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചതിന് ജവഹറിന്റെ സുഹൃത്തായ മുഹുതാസിനെതിരെയും ആലങ്ങാട് കേസെടുത്തു. നാലു മാസം ഗര്‍ഭിണിയായ യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. യുവതിയുടെ പിതാവിനും മര്‍ദനമേറ്റു. ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നൗലത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവായ ജൗഹര്‍ നിരന്തരം ആക്രമിക്കുമായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം നടന്നത്.
പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കിയത്. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്ക്കാന് ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു.
ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വില്ക്കാന് അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നും ജൗഹര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതാണ് മര്‍ദ്ദനത്തിന് കാരണമായത്. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ മര്‍ദ്ദിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.