വടകര: ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളില്‍ മരം വീണു. കോഴിക്കോട് ജില്ലയിലെ പുതുപ്പണം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. അപകടത്തില്‍ നിന്നും ലോറി ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മരം വീണ് ലോറിയുടെ ഗ്ലാസ് തകര്‍ന്നു. ലോറിക്ക് പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരും പൊലീസും മരം മുറിച്ചുമാറ്റുകയുണ്ടായി.
ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പകല്‍സമയമായതിനാല്‍ ദേശീയപാതയിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ നടന്ന സംഭവത്തില്‍ ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. കഴിഞ്ഞദിവസം ദേശീയപാതയില്‍ ഇപ്പോള്‍ മരം വീണതിന് ഏതാനും മീറ്ററുകള്‍ക്കടുത്ത് മരം ബൈക്കിന് മുകളില്‍ വീണ് യാത്രക്കാരന് അരമണിക്കൂറോളമാണ് ദേശീയപാതയില്‍ കിടന്നത്.
ഇതുവഴി വന്ന മലപ്പുറം സ്വദേശികള്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ യുവാവിന് ജീവന് തിരിച്ചുകിട്ടുകയായിരുന്നു.