കൊച്ചി; നഴ്സിനോട് അപമര്യാദയായി പെരുമാറിയ കോവിഡ് രോഗിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലയിലാണ് സംഭവം. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെയാണ് സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്തത്.
തൃപ്പുണിത്തുറയില്‍ ഡൊമിസിലിയറി കെയര്‍ സെന്ററില്‍ നഴ്സിനോടാണ് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയത്. അബ്കാരി കേസില്‍ എക്സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാള്‍. ഡിസിസിയില്‍ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
കാക്കനാട് ജില്ല ജയിലിനോട് ചേര്‍ന്നുള്ള ബോര്‍സ്റ്റല്‍ സ്ക്കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്.