കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടിന് തെരഞ്ഞെടുപ്പു ഫലം വരുന്നതോടെ അണികള്‍ കൂട്ടംകൂടി ആഹ്ലാദപ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചു ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഇക്കാര്യത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ തൃപ്തികരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ നടപടികളുടെ വിശദാംശങ്ങള്‍ കോടതിക്കു കൈമാറിയിരുന്നു.
വോട്ടെണ്ണല്‍ ദിവസം ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല, ജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരാന്‍ അനുവദിക്കില്ല തുടങ്ങിയ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ അറയിച്ചിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് വിജയാഹ്ലാദ പ്രകടനങ്ങള്‍ തടഞ്ഞുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവും കോടതിക്കു കൈമാറി. ഇവ രണ്ടും പരിഗണിച്ചുകൊണ്ടാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും കൂടുതല്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.