മലപ്പുറം: യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ജെയ്സല്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ജെയ്സല്‍ തന്റെ മുതുക് ചവിട്ടു പടിയാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ ആ ചിത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. 2018ലെ കേരളത്തെ തകര്‍ത്ത പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് ചവിട്ടിക്കയറാന്‍ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്സല്‍ ശ്രദ്ധേയനായിരുന്നു.
താനൂര്‍ ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിലാണ് ജെയ്സലിനെതിരെ ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ജെയ്സല്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിയില്‍ പറയുന്നു.