ചേര്‍ത്തല: നിയന്ത്രണംവിട്ട കാര്‍ കടയും മതിലും വൈദ്യുതി പോസ്റ്റും തകര്‍ത്തു. ആലപ്പുഴ ജില്ലയിലെ തീരദേശ റോഡില്‍ ആയിരംതൈയില്‍ ആണ് അപകടം. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
വടക്കു നിന്നെത്തിയ കാര്‍ ആയിരംതൈ ഹാര്‍ബര്‍ കവലയില്‍ പി.പി.ജോര്‍ജിന്റെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. കടയുടെ മുന്‍ഭാഗം തകര്‍ത്ത് കാര്‍ വൈദ്യുതി തൂണില്‍ തട്ടി മതിലിലിടിച്ചുനിന്നു.
ജോര്‍ജിന്റെ കടയും വീടിന്റെ മതിലും തകര്‍ന്നു. അപകടസമയത്ത് ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. കാലിനു പരുക്കേറ്റ ഇയാള്‍ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്കു പോയി. സംഭവത്തില്‍ അര്‍ത്തുങ്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.