തിരുവന്തപുരം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ആറ്റിങ്ങല്‍ കോരാണിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണ സമയത്ത് വിനീഷിന്റെ അച്ഛനും അമ്മയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.