ബംഗളൂരു: നിക്കറില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗത്ത് പൊള്ളലേല്‍പ്പിച്ച് അങ്കണവാടി ജീവനക്കാരി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗോഡെകെരെ ഗ്രാമത്തിലെ ഒരു അങ്കണവാടിയിലാണ് സംഭവം.
ദളിത് ‘കോരാമ’ സമുദായത്തില്‍ നിന്നുള്ള കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. അങ്കണവാടിയിലെ ജീവനക്കാരി 28 കാരിയായ രശ്മിയാണ് കുട്ടിയെ ഉപദ്രവിച്ചത്. തീപ്പെട്ടി ഉപയോഗിച്ചാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ജീവനക്കാരി പൊള്ളലേല്‍പ്പിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം.
also read: വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് ആദ്യ പാമ്പുപിടിത്തം, വാവ സുരേഷിന്റെ വലയില്‍ വീണത് രാജവെമ്പാല
കഴിഞ്ഞ തിങ്കളാഴ്ച മുത്തശ്ശി കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും വലതു തുടയിലും പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരികയാണ്.
also read: കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്, വിവാഹത്തിന് ഓട്ടം വിളിച്ച് വധുവിന്റെ ബന്ധുക്കള്‍
15 ദിവസം മുമ്പാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് കുട്ടിയുടെ അമ്മ മരിച്ചത്. തുടര്‍ന്ന് കുട്ടിയെ നോക്കുന്നത് അച്ഛനും അമ്മൂമ്മയും ചേര്‍ന്നാണ്. കുട്ടിക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മൂത്ത സഹോദരനുണ്ട്. വര്‍ഷങ്ങളായി കുട്ടിയുടെ മാതാപിതാക്കള്‍ ചിക്കമംഗളൂരിലെ ഒരു കോഫി എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്നു.