വിവാഹം അടിപൊളിയാക്കാന്‍ എല്ലാവരും ആഗ്രഹിക്കും. വ്യത്യസ്തമായി പല രീതിയിലും ഇന്ന് വിവാഹങ്ങള്‍ ആഘോഷമാക്കാറുണ്ട്. പല വിവാഹങ്ങളുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുമുണ്ട്. ഇതില്‍ മിക്ക വീഡിയോകളും വരന്റെയും വധുവിന്റെയും മാസ് എന്‍ട്രിയായിരിക്കും.
അത്തരത്തില്‍ ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്ന വീഡിയോയാണ് കല്യാണ വേദിയിലേക്ക് ഒരു വധുവിന്റെ മാസ് എന്‍ട്രി. വിവാഹത്തിനെത്തിയവരുടെ മാത്രമല്ല, ആ വിവാഹ വീഡിയോ വൈറലായതോടെ അത് കണ്ട എല്ലാവരുടെയും മനസ്സിനെ മോഹിപ്പിക്കുന്ന, ആകര്‍ഷിക്കുന്ന എന്‍ട്രി തന്നെയായിരുന്നു അത്.
also read: ഓണം ആഘോഷിക്കാൻ ഇനി ആശങ്ക വേണ്ട; വിവിധ ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച മുതൽ വിതരണം തുടങ്ങും
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും ഓടിച്ചാണ് ഈ വധു വേദിയിലെത്തിയത്. ഹെവിയായ ലെഹങ്ക ധരിച്ച വധു സ്റ്റൈലായി ബുള്ളറ്റ് ഓടിക്കുന്നതാണ് വീഡിയോ. ആളുകള്‍ രണ്ടും കൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വൈശാലി ചൗദരി എന്ന സ്ത്രീ അവരുടെ പേഴ്സണല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 12 ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.