മുംബൈ: അമ്പത്തിമൂന്നുകാരനായ മലയാളി പാസ്റ്റര്‍ ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയില്‍ അറസ്റ്റില്‍.
സീവുഡിലെ ബേത്തല്‍ ഗോസ്പല്‍ പെന്റകോസ്റ്റല്‍ ചര്‍ച്ചിലെ പാസ്റ്റര്‍ രാജ്കുമാര് യേശുദാസാണ് അറസ്റ്റിലായത്. നവിമുംബൈയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി.
വിവിധ നാടുകളില്‍ നിന്നുള്ള ദരിദ്രകുടുംബങ്ങളിലെ 12 പെണ്‍കുട്ടികളടക്കം 45 പേരാണ് ഈ ആശ്രമത്തില്‍ കഴിയുന്നത്. ഇവിടെയുള്ള പെണ്‍കുട്ടികളെ പാസ്റ്റര്‍ പീഡനത്തിനിരയാക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് താനെ ജില്ല വനിത, ശിശുക്ഷേമ വകുപ്പ് അധികൃതര്‍ ആശ്രമത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴിയെടുക്കുകയായിരുന്നു.
14കാരിയാണ് പീഡനം ആരോപിച്ചത്. ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.