ഭവാനിപൂര്‍: ഉത്തര്‍പ്രദേശില്‍ പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്മ്മങ്ങള്ക്കെത്തിയ യുവാവും പാമ്പ് കടിയേറ്റ് മരിച്ചു. ഭവാനിപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. അരവിന്ദ് മിഷാരയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സഹോദരന് ഗോവിന്ദ് മിഷാരയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
പാമ്പ് കടിയേറ്റ് ബന്ധുവും ആശുപത്രിയിലാണ്. ചൊവ്വാഴ്ച്ചയായിരുന്നു അരവിന്ദ് മിഷാരയുടെ ശവസംസ്കാര ചടങ്ങ്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗോവിന്ദ് മിഷാര. സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം അന്ന് രാത്രി കിടുന്നുറങ്ങുകയായിരുന്ന മിഷാരയേയും പാമ്പ് കടിക്കുകയായിരുന്നു.
also read: നെഞ്ചുവേദന; മന്ത്രി ജിആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗോവിന്ദ് മിഷാരക്ക് പുറമെ അതേ വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ഇവരുടെ ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെയ്ക്കും പാമ്പ് കടിയേറ്റതായി പൊലീസ് ഉദ്യോഗസ്ഥനായ രാധ രാമന് സിംഗ് പറഞ്ഞു. പാണ്ഡെയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
എംഎല്‍എ കൈലാഷ് നാഥ് ശുക്ല യുവാക്കളുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ഭവാനിപൂരിലെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.