ലഖ്നൗ: അര്‍ബുദ രോഗം ശരീരത്തെ തളര്‍ത്തിയപ്പോഴും തളരാത്ത മനസ്സുമായി പോരാടി ഐഎസ്സി പ്ലസ്ടു പരീക്ഷയില്‍ 97.75 ശതമാനം മാര്‍ക്ക് നേടി 17കാരി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ പ്രമിത തിവാരിയാണ് മികച്ച വിജയം നേടിയത്.
ലഖ്നൗവിലെ സേത്ത് എംആര്‍ ജയ്പുരിയ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പ്രമിത തിവാരി. പ്രമിതയ്ക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അക്യൂട്ട് മൈനര്‍ ലുക്കീമിയ സ്ഥിരീകരിച്ചത്. രോഗാവസ്ഥയില്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നത് പ്രയാസകരമായിരുവെന്ന് പ്രമിത തിവാരി പറഞ്ഞു.
‘പലപ്പോഴും അസുഖം കൂടുമ്പോള്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമായിരുന്നു. അതുകൊണ്ട് കൃത്യമായി ടൈംടേബിള്‍ വെച്ചല്ല ഞാന്‍ പഠിച്ചത്. കിട്ടുന്ന സമയത്ത് ജാഗ്രതയോടെ പഠിക്കുകയാണ് ചെയ്തത്. എനിക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം’, പ്രമിത തിവാരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഈ വര്‍ഷം ജനുവരിയിലാണ് പ്രമിതയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘ഇപ്പോള്‍ രോഗം നിയന്ത്രണ വിധേയമാണ്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ അഞ്ച് വര്‍ഷമെടുത്തേക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.