ഉന്നം ഒട്ടും തെറ്റാതെ ചാണകം ഭിത്തിയിലേക്ക് എറിയുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വരി തെറ്റാതെ കൃത്യമായാണ് സ്ത്രീ ചാണകവരളി എറിയുന്നത്. ്ട്വിറ്ററിലാണ് വീഡിയോ വന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ‘ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീം ഇവളെ തിരയുന്നു.’- എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വരി തെറ്റാതെ കൃത്യമായാണ് സ്ത്രീ ചാണകം എറിയുന്നത്. ട്വിറ്ററിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ വൈറലാകുകയയായിരുന്നു.
Indian basket ball team is searching for her. pic.twitter.com/hE2dBy7nAu
— Awanish Sharan (@AwanishSharan) June 29, 2022
കര്‍ണാടകയില്‍ ഗോരെഹബ്ബ ഉത്സവത്തിന്റെ ഭാഗമായി പരസ്പരം ചാണകം എറിയുന്നവരുണ്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് ഈ ഉത്സവം നടത്തുന്നത്.