വിദ്യാര്‍ത്ഥിനി ടോയ്ലറ്റില് പ്രസവിച്ചു. ലണ്ടനിലാണ് ഞെട്ടിക്കുന്ന സംഭവം. യൂണിവേഴ്സിറ്റി സൌത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയും ഇരുപതുവയസ്സുകാരിയുമായ ജെസ് ഡേവിസാണ് ടോയ്ലറ്റില് പ്രസവിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന് ജെസിന് അറിയില്ലായിരുന്നു.
പെട്ടെന്ന് ഉണ്ടായ അസഹ്യമായ വയറുവേദന തന്റെ ആര്‍ത്തവത്തിന്റെ ഭാഗമാണ് എന്നാണ് അവള് കരുതിയത്. പ്രകടമായ ഗര്‍ഭലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു, കൂടാതെ ഒരു ബേബി ബമ്പും ഉണ്ടായിരുന്നില്ല. തന്റെ ആര്‍ത്തവചക്രം എല്ലായ്പ്പോഴും ക്രമരഹിതമായിരിക്കുമെന്ന് ജെസ് പറയുന്നു.
അതിനാല്‍ തന്നെ ഗര്‍ഭിണിയാണെന്ന് ഒരു തരത്തിലുള്ള സംശയവും ഉണ്ടായിരുന്നില്ല. ജൂണ്‍ 11 ന് വീട്ടിലെ ടോയ്ലെറ്റില് വച്ച് ആണ്‍കുഞ്ഞാണ് ഇവള്‍ക്ക് പിറന്നത്. ‘അവന് ജനിച്ചപ്പോള്‍ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു – ഞാന്‍ ആദ്യം സ്വപ്നം കാണുകയാണെന്ന് ഞാന്‍ കരുതി’ -ജെസ് പറയുന്നു.
‘നവജാത ശിശു കരയുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ലെന്ന്’ ജെസ് പറഞ്ഞു. ‘ആദ്യത്തെ ഞെട്ടലില്‍ നിന്ന് കരകയറാനും കുട്ടിയുമായി പൊരുത്തപ്പെടാനും കുറച്ച് സമയമെടുത്തു, പക്ഷേ ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്’ -ജെസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒരു ശിശു സംരക്ഷണ ആശുപത്രിയിലാണ് അമ്മയും കുഞ്ഞും.