കാണാതായ മകനെ ഫേസ്ബുക്കിന്റെ സഹായത്തോടെ കണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ ഒരു കുടുംബം. ഒരു വര്‍ഷം മുമ്പ് കാണാതായ സുഹാസ് എന്ന പതിനേഴുകാരനെയാണ് മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ തിരികെ കിട്ടിയത്.
ഏറെ യാദൃശ്ചികമായാണ് സുഹാസ് ബാംഗ്ലൂരിലെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവെയാണ് സുഹാസിനെ അവര്‍ക്ക് നഷ്ടമായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അവന്. ഇതിനിടെ ട്രെയിന്‍ പുറപ്പെട്ടു.
also read : ‘മലയാള സിനിമ നശിച്ചു, നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിക്കൂ’; ഒമര്‍ ലുലു
സുഹാസ് ചെന്നിറങ്ങിയത് ബാംഗ്ലൂരും. രണ്ടാഴ്ച മുന്‍പാണ് പ്രദേശത്ത് ബേക്കറി നടത്തുന്ന രാജണ്ണയും നിതിന്‍, ശ്രീധര്‍ എന്നീ ആളുകളും അവനെ ശ്രദ്ധിച്ചത്. രണ്ടാഴ്ചയായി സുഹാസ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ മനസിലാക്കി. ഹിന്ദിയാണ് സംസാരിച്ചിരുന്നത്.
എന്നാല്‍ സ്വന്തം ഗ്രാമത്തിന്റെ പേരോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അവന് പറയാന്‍ സാധിച്ചില്ല. ആകെ പറഞ്ഞത് മൂത്ത സഹോദരന്റെ പേരു മാത്രം. രാജണ്ണയും നിതിനും, ശ്രീധറും ചേര്‍ന്ന് ഫേസ്ബുക്കില്‍ സുഹാസിന്റെ സഹോദരനെ തിരഞ്ഞു.
ഫോട്ടോ കാണിച്ചപ്പോള്‍ അത് തന്റെ സഹോദരനാണെന്ന് അവന് തിരിച്ചറിയുകയും ചെയ്തു. ഉടന്‍ ഇവര്‍ സഹോദരന് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. ഇതിനിടെ സുഹാസിന് ഭക്ഷണവും വെള്ളവുമൊക്കെ നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ എത്തുന്നതു വരെ ബേക്കറിക്കുള്ളില്‍ കിടക്കാനും സ്ഥലം നല്കി. ഒരാഴ്ചക്കു ശേഷം സുഹാസിന്റെ മാതാപിതാക്കള്‍ പശ്ചിമ ബംഗാളില്‍ നിന്നും ബാഗ്ലൂരിലെത്തി. രാജണ്ണക്കും നിതിനും ശ്രീധറിനും നന്ദി പറഞ്ഞാണ് അവര്‍ മകനുമൊത്ത് സ്വദേശത്തേക്ക് മടങ്ങിയത്.