മലയാള സിനിമ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന് ഒമര്‍ ലുലു. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യണമെന്നും ഒമര്‍ ലുലു പറഞ്ഞു, സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.
റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചുവെന്നും അന്യഭാഷയിലെ ആണ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നുവെന്നും ഒമര്‍ ലുലു കുറിച്ചു. 90 കളിലെ ലാലേട്ടനെ പോലെ മര്യാദയ്ക്ക് ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് ഒക്കെ ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
‘ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല. പണ്ടത്തെ 90കളിലെ ലാലേട്ടനെപ്പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക മലയാള സിനിമ വളരട്ടെ.
പുതിയ തലമുറ വരട്ടെ, മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക. അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും. ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി. ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ. മലയാള സിനിമ വളരട്ടെ സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ’.